Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam Medical College

എ​ബോ​ള? ; വി​ദേ​ശ വ​നി​ത കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ട്ട​യം: എ​ബോ​ള​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് വി​ദേ​ശ വ​നി​ത കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. സൗ​ത്ത് സു​ഡാ​നി​ൽ നി​ന്നെ​ത്തി​യ 52 വ​യ​സു​കാ​രി​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സൗ​ത്ത് സു​ഡാ​നി​ൽ​നി​ന്ന് ഉ​ഗാ​ണ്ട വ​ഴി​യാ​ണ് ഇ​വ​ർ കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. ഛർ​ദി ഉ​ൾ​പ്പെ​ടെ എ​ബോ​ള രോ​ഗ​മെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ട്. 

ആ​ദ്യം പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​വ​രെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

 

Kerala

കോട്ടയം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച എറണാകുളം സ്വദേശിനിയുടെ നില മെച്ചപ്പെടുന്നു

ഗാ​​ന്ധി​​ന​​ഗ​​ർ: അ​​ങ്ക​​മാ​​ലി​​യി​​ൽ കാ​​റി​​ടി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് മ​​സ്തി​​ഷ്ക മ​​ര​​ണം സം​​ഭ​​വി​​ച്ച വി​​ദ്യാ​​ർ​​ഥി​​നി ജാ​​സ്‌ലി​​യ ജോ​​ൺ​​സ​​ന്‍റെ ഒ​​രു കി​​ഡ്നി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​റ​​ണാ​​കു​​ളം ഏ​​ലൂ​​ർ ഈ​​സ്റ്റ് സ്വ​​ദേ​​ശി​​നി​​യാ​​യ 46കാ​​രി​​യു​​ടെ ശ​​രീ​​ര​​ത്തി​​ൽ തു​​ന്നി​​ച്ചേർ​​ത്തു.​​

ഇ​​വ​​രു​​ടെ ആ​​രോ​​ഗ്യനി​​ല അ​​പ​​ക​​ട​​കര​​മ​​ല്ലാ​​ത്ത സ്ഥി​​തി​​യി​​ൽ തു​​ട​​രു​​ന്ന​​താ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് നെ​​ഫ്രോ​​ള​​ജി, യൂ​​റോ​​ള​​ജി, അ​​ന​​സ്തേ​​ഷ്യ എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കി​​ഡ്നി മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ന്ന​​ത്.

വൈ​​പ്പി​​ൻ എ​​ട​​വ​​ന​​ക്കാ​​ട് ക​​ള​​ത്തി​​ൽ​​പ​​റ​​മ്പി​​ൽ ജോ​​ൺ​​സ​​ന്‍റെ​​യും ലി​​മ​​യു​​ടെ​​യു​​ടെ​​യും മ​​ക​​ളാ​​ണ് 19കാ​​രി​​യാ​​യ ജാ​​സ്‌ലി​​യ. സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​ൽ പാ​​ർ​​ട്ട് ടൈം ​​ജോ​​ലി ക​​ഴി​​ഞ്ഞു ഹോ​​സ്റ്റ​​ലി​​ലേ​​ക്ക് മ​​ട​​ങ്ങു​​മ്പോ​​ൾ ക​​ഴി​​ഞ്ഞ 28ന് ​​അ​​ങ്ക​​മാ​​ലി ടെ​​ൽ​​ക് ജം​​ഗ്ഷ​​നി​​ൽ വ​​ച്ച് ജാ​സ്‌ലി​​യ​​യെ കാറി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ലു​​വ രാ​​ജ​​ഗി​​രി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ മ​​സ്തി​​ഷ​​കമ​​ര​​ണ​​ം സംഭവിച്ചു.

ജാസ്‌ലി​​യ​​യു​​ടെ ക​​ര​​ൾ രാ​​ജ​​ഗി​​രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​യാ​​ൾ​​ക്കാ​​ണ് ന​​ൽ​​കു​​ന്ന​​ത്. വൃ​​ക്ക കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക്കും നേ​​ത്ര​​പ​​ട​​ല​​ങ്ങ​​ൾ അ​​ങ്ക​​മാ​​ലി ഐ ​​ബാ​​ങ്ക് അ​​സോ​​സി​​യേ​​ഷ​​നും കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പൊ​ളി​ച്ചു​ക​ള​ഞ്ഞ ശു​ചി​മു​റി​യു​ടെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

ഒ​ഡീ​ഷാ സ്വ​ദേ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ര​പ്പ​റ്റി​ന് മു​ക​ളി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഒ​രു ഭാ​ഗം അ​ട​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കാ​ര്യ​മാ​യ പ​രു​ക്കേ​റ്റി​ട്ടി​ല്ല. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്യാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് ഇ​യാ​ളെ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ശു​ചി​മു​റി​യു​ടെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു​വീ​ണ് ബി​ന്ദു എ​ന്ന യു​വ​തി മ​രി​ച്ചി​രു​ന്നു. ഈ ​കെ​ട്ടി​ട​ത്തി​ന് നേ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വീ​ണ്ടും അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

District News

കോ​ട്ട​യം മെ​ഡി​. കോ​ള​ജി​ന് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന നേ​ട്ട​മാ​ണി​ത്.


2018ൽ ​ആ​രം​ഭി​ച്ച പ​രി​ശ്ര​മ​ത്തി​ന്‍റെ​യും സ​ർ​വ​ത​ല​ങ്ങ​ളി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യാ​ണ് കോ​ട്ട​യം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള നാ​ഷ​ണ​ൽ അ​ക്രെ​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡേ​ഴ്സ് എ​മ​റാ​ൾ​ഡ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​ത് ആ​ശു​പ​ത്രി​യു​ടെ സേ​വ​ന നി​ല​വാ​ര​ത്തി​നും പ്ര​വ​ർ​ത്ത​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന അം​ഗീ​കാ​ര​മാ​ണ്.


സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യു​ടെ, പ്ര​ത്യേ​കി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​മി​ട്ട് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് മു​മ്പോ​ട്ടു​വ​ച്ച ക്വാ​ളി​റ്റി ഇം​പ്രു​വ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ് എ​ന്ന പ​ദ്ധ​തി​യു​ടെ ചു​വ​ടു പി​ടി​ച്ചാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.


എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു പ്ര​ഫ​സ​ർ, നാ​ല് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, 10 സീ​നി​യ​ർ റെ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​രെ നി​യ​മി​ച്ച​തോ​ടെ​യാ​ണ് എ​ൻ​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​നി​ലേ​ക്ക് ഉ​യ​രാ​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗം സ​ജ്ജ​മാ​യ​ത് .


ആ​ശു​പ​ത്രി​യു​ടെ അ​ക്കാ​ദ​മി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പി. ​പു​ന്നൂ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ജി​ത് കു​മാ​ർ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​ര​തീ​ഷ് കു​മാ​ർ ആ​ർ., ഡോ. ​അ​ഞ്ജ​ലി പ്രേം, ​ഡോ. സി​റി​ൾ ജേ​ക്ക​ബ് കു​ര്യ​ൻ, ആ​ർ​എം​ഒ ഡോ. ​സാം ക്രി​സ്റ്റി മാ​മ്മ​ൻ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഉ​ഷാ പി.​കെ., എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ​ക്‌​ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ ഏ​കോ​പി​ത​മാ​യ പ​രി​ശ്ര​മം ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു മു​ത​ൽ​ക്കൂ​ട്ടാ​യി.
ഇ​തി​നു​മു​മ്പു​ത​ന്നെ ആ​ശു​പ​ത്രി പ്ര​സ​വ-​പ്ര​സ​വാ​ന​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ നി​ല​വാ​ര അം​ഗീ​കാ​ര​വും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ ​ഗ്രേ​ഡ് അം​ഗീ​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട

Kerala

കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയം മാറ്റിവച്ചയാൾ മരിച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ മാ​സം ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യ​യാ​ൾ മ​രി​ച്ചു.

എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ്, വ​രി​ക്കോ​ലി സ്വ​ദേ​ശി എം.​എം. മാ​ത്യു (57) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി ബ്ലോ​ക്കി​ലെ അ​വ​യ​വ മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന​വ​രെ കി​ട​ത്തു​ന്ന ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം.

മാ​റ്റി​വ​ച്ച ഹൃ​ദ​യം മാ​ത്യു​വി​ന്‍റെ ശ​രീ​ര​വു​മാ​യി യോ​ജി​ക്കാ​തി​രു​ന്ന​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് അ​വ​യ മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് നേ​തൃ​ത്വ ന​ൽ​കി​യ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. മാ​റ്റി​വ​ച്ച ഹൃ​ദ​യം യോ​ജി​ക്കാ​തെ വ​രു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ചി​കി​ത്സ​യും മാ​ത്യു​വി​ന് ന​ൽ​കി​രു​ന്നു.

ഹൃ​ദ​യം എ​ടു​ത്ത​യാ​ളു​മാ​യി മാ​ത്യു​വി​നു​ള്ള പ്രാ​യ വ്യ​ത്യാ​സ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ്ക മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം പൂ​ഴ​നാ​ട് കാ​വി​ൻ​പു​റ​ത്ത് എ.​ആ​ർ അ​നീ​ഷി​ന്‍റെ ശ്വാ​സ​കോ​ശം, വൃ​ക്ക, ഹൃ​ദ​യം എ​ന്നീ അ​വ​യ​വ​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് മാ​റ്റി​വ​ച്ച​ത്. അ​വ​യ​വ മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​യ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യസ്ഥി​തി​യി​ൽ പു​രോ​ഗ​തി​യു​ണ്ട്. പ​തി​നൊ​ന്നാ​മ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന​ത്.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി പ​രാ​തി

 

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​താ​യി പ​രാ​തി. കോ​ത​ന​ല്ലൂ​ർ ചാ​മ​ക്കാ​ല ക​ന്ന​വെ​ട്ടി​യി​ൽ അം​ബു​ജാ​ക്ഷ​ന്‍റെ ഭാ​ര്യ ശാ​ലി​നി അം​ബു​ജാ​ക്ഷ​ൻ (49)അ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഗൈ​ന​കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഡി ​ആ​ൻ​ഡ് സി ​പ​രി​ശോ​ധ​ന​ക്കാ​യി രാ​വി​ലെ ആ​റി​ന് എ​ത്തി​യ​താ​യി​രു​ന്നു ശാ​ലി​നി. ഇ​വ​ർ​ക്ക് ബി​പി​യോ ഷു​ഗ​റോ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ക​ളോ​ടൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശാ​ലി​നി ഗൈ​ന​കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ക​യും ഗു​ളി​ക ന​ൽ​കി​യ​തി​ന് ശേ​ഷം 15 മി​നി​റ്റ് ക​ഴി​ഞ്ഞ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ക​യും പെ​ട്ടെ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ശാ​ലി​നി​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ച​ല​ന​മി​ല്ലാ​തെ കി​ട​ന്ന ശാ​ലി​നി പു​ല​ർ​ച്ചെ മ​രി​ച്ചെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണ് ശാ​ലി​നി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

 

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ടം; മ​രി​ച്ച ബി​ന്ദു​വി​ന്‍റെ മ​ക​ൻ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബി​ന്ദു​വി​ന്‍റെ മ​ക​ൻ ന​വ​നീ​ത് വി​ശ്രു​ത​ൻ ജോ​ലി​ൽ പ്ര​വേ​ശി​ച്ചു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്. വൈ​ക്കം ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ൽ തേ​ർ​ഡ് ഗ്രേ​ഡ് ഓ​വ​ർ​സി​യ​റാ​യി ന​വ​നീ​ത് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് കാ​ണാ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും എ​ത്തി. എ​ഞ്ചി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ് ന​വ​നീ​ത്. അ​മ്മ​യും കു​ടും​ബ​ത്തി​നും വേ​ണ്ടി പ്രാ​ർ​ത്ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​വ​നീ​ത് ന​ന്ദി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ വാ​ക്ക് പാ​ലി​ച്ചെ​ന്നാ​യി​രു​ന്നു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ പ്ര​തി​ക​ര​ണം. ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​തി​നൊ​പ്പം ജോ​ലി കൂ​ടി ന​ൽ​കി കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 14-ാം വാ​ർ​ഡി​ന്‍റെ ശു​ചി​മു​റി​യു​ടെ ഭാ​ഗം ത​ക​ർ​ന്നു​വീ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു മ​രി​ച്ച​ത്. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്ന് ര​ണ്ട​ര മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് ബി​ന്ദു​വി​നെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

Kerala

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കി​യി​ല്ല; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​പ​ക​ട​ത്തി​ല്‍ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ
ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ​വി.​സാ​മു​വ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ‌​ർ​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച് മു​ന്പ് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ത​ല​യോ​ല​പ​റ​ന്പ് സ്വ​ദേ​ശി ബി​ന്ദു ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Kerala

കോ​ട്ട​യം​ മെ​ഡി​.കോ​ളജ് ആ​ശു​പ​ത്രി: സാ​ധാ​ര​ണ​ക്കാ​രു​ടെ​ സ്വ​ന്തം​ സൂ​പ്പ​ർ​ സ്പെ​ഷാലി​റ്റി

വി.എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ
സ​​​​ഹ​​​​ക​​​​ര​​​​ണ, ​തു​​​​റ​​​​മു​​​​ഖം​,
ദേ​​​​വ​​​​സ്വം​ മ​​​​ന്ത്രി
ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് എ​​​​ന്നും​​​​അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട് കോ​​​​ട്ട​​​​യം ​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​ജ് ആ​​​​ശു​​​​പ​​​​ത്രി. അ​​​​ത് അ​​​​വി​​​​ടു​​​​ത്തെ​​​​ അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​ മാ​​​​ത്രം​ നേ​​​​ടാ​​​​നാ​​​​യ​​​​ത​​​​ല്ല, ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും​ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും​ സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ​ഫ​​​​ലം​​​​കൂ​​​​ടി​​​​യാ​​​​ണ്.


അ​​​​തു​​​​ല്യ​​​​മാ​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ൾ
എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്ന് ഒ​​​​മ്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 1,165 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് 89 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്.
ഹൃ​​​​ദ​​​​യ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ പ​​​​ത്തെ​​​​ണ്ണം ​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ​ന​​​​ട​​​​ത്തി. ക​​​​ര​​​​ൾ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ​ആ​​​​ദ്യ​ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​ത്ത​​​രം ഏ​​​​ഴെ​​​​ണ്ണം ​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ​ന​​​​ട​​​​ത്തി. 233 വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​യ്ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​​വി​​​​ടു​​​​ത്തെ ​ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ന​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ വി​​​​ഭാ​​​​ഗം നാ​​​​ലാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ​ഇ​​​​ന്‍റ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ റേ​​​​ഡി​​​​യോ​​​​ള​​​​ജി​ പ്രൊ​​​​സീ​​​​ജ​​​​റും​ നൂ​​​​റി​​​​ല​​​​ധി​​​​കം​ മേ​​​​ജ​​​​ർ ന്യൂ​​​​റോ ​​​​ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ പ്രൊ​​​​സീ​​​​ജ​​​റു​​​​ക​​​​ളും​​​​ ചെ​​​​യ്ത് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത്ത​​​​ന്നെ​ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലെ​​​​ത്തി​.


വ​​​​ർ​​​​ഷം​ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം​ മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന ഹൃ​​​​ദ​​​​യ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ​​​​യു​​​​ള്ള​​​​ത് . ഓ​​​​പ്പ​​​​ൺ ഹാ​​​​ർ​​​​ട്ട് സ​​​​ർ​​​​ജ​​​​റി, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് ഹാ​​​​ർ​​​​ട്ട് സ​​​​ർ​​​​ജ​​​​റി, വാ​​​​ൽ​​​​വ് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ അ​​​​സാ​​​​മാ​​​​ന്യ​​​​മി​​​​ക​​​​വ് പു​​​​ല​​​​ർ​​​​ത്തു​​​​ന്നു. വ​​​​ർ​​​​ഷം ആ​​​യി​​​ര​​​ത്തി​​​നു​​​മേ​​​ൽ മേ​​​​ജ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന ന്യൂ​​​​റോ​​​​സ​​​​ർ​​​​ജ​​​​റി​​​​വി​​​​ഭാ​​​​ഗം. വ​​​​ള​​​​രെ ​സ​​​​ങ്കീ​​​​ർ​​​​ണ​​​​വും​ ചെ​​​ല​​​​വേ​​​​റി​​​​യ​​​​തു​​​​മാ​​​​യ അ​​​​യോ​​​​ർ​​​​ട്ടി​​​​ക് അ​​​​ന്യൂ​​​​റി​​​​സം​ ആ​​​​ൻ​​​​ഡ് അ​​​​യോ​​​​ർ​​​​ട്ടി​​​​ക് റൂ​​​​ട്ട്സ​​​​ർ​​​​ജ​​​​റി​​​​യി​​​​ൽ അ​​​ഞ്ഞൂ​​​റി​​​ല​​​​ധി​​​​കം​ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട്പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലെ​ മൂ​​​​ന്നു പ്ര​​​​ധാ​​​​ന അ​​​​യോ​​​​ർ​​​​ട്ടി​​​​ക് സ​​​​ർ​​​​ജ​​​​റി ​സെ​​​​ന്‍റ​​​റു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഇ​​​​വി​​​​ടു​​​​ത്തെ​ ഹൃ​​​​ദ​​​​യ​​​​ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​​ വി​​​​ഭാ​​​​ഗം.


ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ​മൈ​​​​ട്ര​​​​ൽ വാ​​​​ൽ​​​​വ് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്ത് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം​ മൈ​​​​ട്ര​​​​ൽ വാ​​​​ൽ​​​​വ് റി​​​​പ്പ​​​​യ​​​​ർ ചെ​​​​യ്യു​​​​ന്ന സെ​​​​ന്‍റ​​​​റാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ​ ര​​​​ണ്ടാ​​​​മ​​​​ത്തെ​ ടെ​​​​സ്റ്റ് ട്യൂ​​​​ബ് ശി​​​​ശു ഇ​​​​വി​​​​ടെ​​​​ പി​​​​റ​​​​ന്നു. ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ മ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​കളിൽ​​​​നി​​​​ന്ന് റ​​​​ഫ​​​​ർ ചെ​​​​യ്യു​​​​ന്ന, മ​​​​ര​​​​ണ​​​​ത്തോ​​​​ട് മു​​​​ഖാ​​​​മു​​​​ഖം​​​​നി​​​​ന്ന 249 അ​​​​മ്മ​​​​മാ​​​​രെ ​ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ചി​​​​കി​​​​ത്സി​​​​ച്ചു ഭേ​​​​ദ​​​​മാ​​​​ക്കി.


വി​​​​പു​​​​ല​​​​മാ​​​​യ ചി​​​​കി​​​​ത്സാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ
പ​​​​ണി​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​യ എ​​​​ട്ടു​​​​നി​​​​ല​​​​യു​​​​ള്ള സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ബ്ലോ​​​​ക്ക്, നി​​​​ർ​​​​മാ​​​​ണം​​​​ന​​​​ട​​​​ക്കു​​​​ന്ന സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാലി​​​​റ്റി​​​​ ബ്ലോ​​​​ക്ക് എ​​​​ന്നി​​​​വ 526 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ്. സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ബ്ലോ​​​​ക്കി​​​​ൽ 565 കി​​​​ട​​​​ക്ക​​​​യും14 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​മു​​​​ണ്ട് . സൂ​​​​പ്പ​​​​ർ സ്പെ​​​​ഷ​​​​ലി​​​​റ്റി​​​​ ബ്ലോ​​​​ക്കി​​​​ൽ 365 കി​​​​ട​​​​ക്ക​​​​യും12 ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​മു​​​​ണ്ട്. 36 കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി​ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ ബ്ലോ​​​​ക്കി​​​​ന്‍റെ ​ര​​​​ണ്ടാം​​​​ഘ​​​​ട്ടം ​പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചു. പ​​​​ത്ത​​​​ര​​​​ക്കോ​​​​ടി​​​​ രൂ​​​​പ മു​​​​ട​​​​ക്കു​​​​ള്ള സാം​​​​ക്ര​​​​മി​​​​ക​​​​രോ​​​​ഗ ചി​​​​കി​​​​ത്സാ​​​​വി​​​​ഭാ​​​​ഗം​ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു.


ഒ​​​​ന്നാം​ പി​​​​ണ​​​​റാ​​​​യി ​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ​കാ​​​​ല​​​​ത്താ​​​​ണ് എ​​​​ല്ലാ​​​​ ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടും​​​​കൂ​​​​ടി, അ​​​​ഞ്ച് നി​​​​ല​​​​യു​​​​ള്ള അ​​​​ത്യാ​​​​ഹി​​​​ത​​​​വി​​​​ഭാ​​​​ഗം​ കെ​​​​ട്ടി​​​​ടം​ നി​​​​ർ​​​​മി​​​​ച്ച​​​ത്.


നി​​​​ര​​​​വ​​​​ധി​ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി. ആ​​​​ർ​​​​ദ്രം​​​​ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നാ​​​​യി 8.5 കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി.
മോ​​​​ഡു​​​​ലാ​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി, സി​​​​ടി​ സി​​​​മു​​​​ലേ​​​​റ്റ​​​​റി​​​​ന് നാ​​​​ല് കോ​​​​ടി, പി​​​​ജി ​റെ​​​​സി​​​​ഡ​​​​ൻ​​​​സ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ന് 12.10 കോ​​​​ടി, വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 450 ബെ​​​​ഡ് ഹോ​​​​സ്റ്റ​​​​ലി​​​​ന് 12.24 കോ​​​​ടി, 13 ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ കി​​​​ട​​​​ക്ക​​​​ക​​​​ൾ​​​​ക്ക് 16.5 കോ​​​​ടി, എം​​​​ആ​​​​ർ​​​​ഐ ഡി​​​​എ​​​​സ് എ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് 11.5 കോ​​​​ടി, ബേ​​​​ൺ​​​​സ് ഐ​​​​സി​​​​യു 16.9 കോ​​​​ടി, സ്കി​​​​ൻ ലാ​​​​ബ് 4.8 കോ​​​​ടി, ന​​​​ഴ്സിം​​​ഗ് കോ​​​​ള​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ന് അ​​​​ഞ്ച് കോ​​​​ടി​​​​എ​​​​ന്നി​​​​ങ്ങ​​​​നെ​ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു.
ഏ​​​​ഴ് കോ​​​​ടി​​​​രൂ​​​​പ മു​​​​ട​​​​ക്കി​ ര​​​​ണ്ടാ​​​​മ​​​​ത്തെ​ കാ​​​​ത്ത്‌​​​ ലാ​​​​ബ് സ്ഥാ​​​​പി​​​​ച്ചു. പാ​​​​രാ​​​​മെ​​​​ഡി​​​​ക്ക​​​​ൽ ഹോ​​​​സ്റ്റ​​​​ലി​​​​ന് ആ​​​​റ് കോ​​​​ടി, എ​​​​പ്പി​​​​ഡ​​​​മി​​​​ക് വാ​​​​ർ​​​​ഡി​​​​ന് ആ​​​​റ് കോ​​​​ടി, 32 സ്ലൈ​​​​സ് സി​​​​ടി ​സ്കാ​​​​നി​​​​ന് 4.28 കോ​​​​ടി​, ഫാ​​​​ർ​​​​മ​​​​സി​ കോ​​​​ള​​​​ജി​​​​ന് 27.2 കോ​​​​ടി​ എ​​​​ന്നി​​​​ങ്ങ​​​​നെ ​ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 6.5 കോ​​​​ടി​​​​രൂ​​​​പ​​​​യു​​​​ടെ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി.


മി​​​​ക​​​​വി​​​​ന്‍റെ ​മു​​​​ദ്ര​​​​ചാ​​​​ർ​​​​ത്തി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ
പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ​ ആ​​​​രോ​​​​ഗ്യ​ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ ​പാ​​​​വ​​​​പ്പെ​​​​ട്ട രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക്ഏ​​​​റ്റ​​​​വും ​കൂ​​​​ടു​​​​ത​​​​ൽ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ഥ​​​​ൻ പു​​​​ര​​​​സ്കാ​​​​രം ​കോ​​​​ട്ട​​​​യം ​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. 2022ലെ​ ​​​മെ​​​​ഡി​​​​സെ​​​​പ് ബെ​​​​സ്റ്റ് ​പെ​​​​ർ​​​​ഫോ​​​​മ​​​​റാ​​​​യി.
കോ​​​​ട്ട​​​​യം​​​​ എം​​​​സി​​​​എ​​​​ച്ച് തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളും​ അ​​​​ന​​​​വ​​​​ധി. ആ​​​​ദ്യ​​​​മാ​​​​യി​​​​ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ ക്ലി​​​​നി​​​​ക്ആ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി ​പ​​​​ബ്ലി​​​​ക് ഹെ​​​​ൽ​​​​ത്ത് ഡെ​​​​ന്‍റി​​​സ്ട്രി ​എം​​​​ഡി​​​​എ​​​​സ് കോ​​​​ഴ്സ് കോ​​​​ട്ട​​​​യം​​​​ ദ​​​​ന്ത​​​​ൽ കോ​​​​ള​​​ജി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. സ​​​​ർ​​​​ക്കാ​​​​ർ​​​​ ത​​​​ല​​​​ത്തി​​​​ലെ​ ആ​​​​ദ്യ​ കാ​​​​ർ​​​​ഡി​​​​യാ​​​​ക് റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ ആ​​​​രം​​​​ഭി​​​​ച്ചു.
പ്രൈ​​​​മ​​​​റി​ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തും​ ആ​​​​കെ​ ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ മൂ​​​​ന്നാം​​​​ സ്ഥാ​​​​ന​​​​ത്തു​​​​മെ​​​​ത്തി. കേ​​​​ര​​​​ള​​​​ശ്രീ​ പു​​​​ര​​​​സ് കാ​​​​രം​ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള ഏ​​​​റ്റ​​​​വും​​​​സ​​​​മ​​​​ർ​​​​ഥ​​​​നാ​​​​യ ഡോ​​​​ക്ട​​​​റാ​​​​ണ് സൂ​​​​പ്ര​​​​ണ്ട് ടി​.​​​കെ.​ ജ​​​​യ​​​​കു​​​​മാ​​​​ർ.


മാ​​​​സ് കാ​​​​ഷ്വാ​​​​ലി​​​​റ്റി ​കൈകാ​​​​ര്യം​​​​
ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ വി​​​​ജ​​​​യം
ദു​​​​ര​​​​ന്ത​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​സ് കാ​​​​ഷ്വാ​​​​ലിറ്റി​​​​യെ​ മി​​​​ക​​​​ച്ച​​​രീ​​​​തി​​​​യി​​​​ൽ കൈ​​​​കാ​​​​ര്യം ​​​​ചെ​​​​യ്യാ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ഐ​​​​ങ്കൊ​​​​മ്പ് ബ​​​​സ് ദു​​​​ര​​​​ന്തം, ശ​​​​ബ​​​​രി​​​​മ​​​​ല ദു​​​​ര​​​​ന്തം, കു​​​​മ​​​​ര​​​​കം​ ബോ​​​​ട്ട​​​​പ​​​​ക​​​​ടം, നൂ​​​​റി​​​​​​​​ല​​​​ധി​​​​കം​​​​ പേ​​​​ർ മ​​​​രി​​​​ച്ച പു​​​​ല്ലു​​​​മേ​​​​ട് ദു​​​​ര​​​​ന്തം, തേ​​​​ക്ക​​​​ടി​ ബോ​​​​ട്ട​​​​പ​​​​ക​​​​ടം ​തു​​​​ട​​​​ങ്ങി​ കൂ​​​​ട്ടി​​​​ക്ക​​​​ൽ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ വ​​​​രെ എ​​​​ത്ര​​​​യെ​​​​ത്ര സം​​​​ഭ​​​​വ​​​​ങ്ങ​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് മാ​​​​സ് കാ​​​​ഷ്വാ​​​​ൽ​​​​റ്റി​ കൈ​​​​കാ​​​​ര്യം​​​​ ചെ​​​​യ്തു. ​ഇ​​​​തി​​​​നെ​​​​ല്ലാം ​സാ​​​​ക്ഷി​​​​യാ​​​​യ എ​​​​ളി​​​​യ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു​ ഞാ​​​​ൻ. പ്ര​​​​തി​​​​വ​​​​ർ​​​​ഷം ​പ​​​​ത്തേ​​​​കാ​​​​ൽ ല​​​​ക്ഷം​ ഒ​​​​പി​​​​യും 1,10,000 ഐ​​​​പി​​​​യു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ​കൈ​​​​കാ​​​​ര്യം ​ചെ​​​​യ്യു​​​​ന്ന​​​​ത്.


മൂ​​​​ർ​​​​ഖ​​​​ന്‍റെ ​ക​​​​ടി​​​​യേ​​​​റ്റ് ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ​​​​യും ​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും​ നൂ​​​​ൽ​​​​പ്പാല​​​​ത്തി​​​​ലൂ​​​​ടെ​ സ​​​​ഞ്ച​​​​രി​​​​ച്ച വാ​​​​വ സു​​​​രേ​​​​ഷി​​​​നെ ​ഈ ​​​ആ​​​​തു​​​​രാ​​​​ല​​​​യം ​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ക്കി​​​​യെ​​​​ത്തി​​​​ച്ച​​​​ത് ആ​​​​രും ​മ​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ടാ​​​​കി​​​​ല്ല. അ​​​​തി​​​​വേ​​​​ഗം ​ടീം ​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ​കേ​​​​ര​​​​ളം​ അ​​​​ത്ഭു​​​​ത​​​​ത്തോ​​​​ടെ​ നോ​​​​ക്കി​​​​നി​​​​ന്നി​​​​രു​​​​ന്നു. മ​​​​റ്റൊ​​​​രി​​​​ക്ക​​​​ൽ, മ​​​​ണി​​​​പ്പാ​​​​ലി​​​​ൽ​​​​നി​​​​ന്നു​​​വ​​​​രെ ​ര​​​​ക്ഷ​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ് തി​​​​രി​​​​ച്ച​​​​യ​​​​ച്ച രോ​​​​ഗി​​​​യു​​​​ടെ 43 കി​​​​ലോ​​​​ വ​​​​രു​​​​ന്ന ട്യൂ​​​​മ​​​​ർ ഇ​​​​വി​​​​ടെ ​നീ​​​​ക്കം​​​​ചെ​​​​യ്തു.


​ജൂ​​​​ലൈ ​മൂ​​​​ന്നി​​​​നു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഡി. ​​​​ബി​​​​ന്ദു എ​​​​ന്ന വീ​​​​ട്ട​​​​മ്മ മ​​​​രി​​​​ച്ച സം​​​​ഭ​​​​വം ​അ​​​​തി​​​​ദാ​​​​രു​​​​ണ​​​​വും​ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​ണ്. അ​​​​ന്ന് യു​​​​ദ്ധ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​​ ന​​​​ട​​​​ത്തിയത്.
മ​​​​ഹ​​​​ത്താ​​​​യ ഈ ​​​​ആ​​​​രോ​​​​ഗ്യ​​​​സ്ഥാ​​​​പ​​​​ന​​​​ത്തെ ​ആ ​​​അ​​​​പ​​​​ക​​​​ടം ​ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​ ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പൊ​​​​തു​​​​സ​​​​മൂ​​​​ഹം ​ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ദു​ര​ന്തം: ജി​ല്ലാ ക​ള​ക്ട​ര്‍ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തു സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

അറുപത് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​നു 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു ത​ന്നെ ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. കെ​ട്ടി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ എ​ത്തു​ന്ന സ്ഥ​ല​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കെ​ട്ടി​ട​ത്തി​ല്‍ ആ​ളു​ക​ള്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​തി​വേ​ഗ​ത്തി​ല്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ലി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഫ​യ​ര്‍​എ​ഞ്ചി​ന്‍ ക​ട​ന്നു​വ​രാ​ന്‍ വ​ഴി​യു​ണ്ടാ​ക​ണ​മെ​ന്ന പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും​മു​മ്പ് നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​തെ​ന്നും ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ചു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം വ്യ​ക്ത​മാ​ക്കാ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി. ജ​യ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് പി. ​പു​ന്നൂ​സ്, റ​വ​ന്യു, പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് ക​ള​ക്ട​റു​ടെ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി, ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു: പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു സ്ത്രീ ​മ​രി​ച്ച​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം.

അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ​ര​ത്താ​ൻ ശ്ര​മി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തി​ന് കാ​ര​ണം ഇ​താ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

പൊ​ളി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കെ​ട്ടി​ട​മാ​ണെ​ന്നാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​നും വീ​ണാ ജോ​ർ​ജും അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി വാ​ര്‍​ഡു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി​രു​ന്ന ബി​ന്ദു 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ അ​പ​ക​ട​ത്തി​നു ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ലീ​ന വി​ൻ​സ​ന്‍റി​ന് (11) പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ത്ത​ശ്ശി ത്രേ​സ്യാ​മ്മ​യു​ടെ കൂ​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ലീ​ന. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​മ​ൽ പ്ര​ദീ​പി​നു ട്രോ​ളി വ​ന്നി​ടി​ച്ച് നി​സാ​ര പ​രു​ക്കേ​റ്റു.

Kerala

കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) ആണ് മ​രി​ച്ച​ത്.

അ​പ​ക​ട​മു​ണ്ടാ​യ 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ഇ​വ​ർ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ അ​പ​ക​ട​ത്തി​നു ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു ശേ​ഷം ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു​വി​നെ കാ​ണാ​താ​യ​താ​യി ഭ​ർ​ത്താ​വ് വി​ശ്രു​ത​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രു​ടെ മ​ക​ൾ ട്രോ​മാ കെ​യ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക​ളു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ശ്രു​ത​നും ഭാ​ര്യ ബി​ന്ദു​വും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ലീ​ന വി​ൻ​സ​ന്‍റി​ന് (11) പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ത്ത​ശ്ശി ത്രേ​സ്യാ​മ്മ​യു​ടെ കൂ​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ലീ​ന. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​മ​ൽ പ്ര​ദീ​പി​നു ട്രോ​ളി വ​ന്നി​ടി​ച്ച് നി​സാ​ര പ​രു​ക്കേ​റ്റു.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണു; കു​ട്ടി​ അടക്കം രണ്ട് പേർക്ക് പ​രി​ക്ക്

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ഞ്ഞു​വീ​ണു. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​തെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ത്തി​ൽ ഒ​രു കു​ട്ടി​ അടക്കം രണ്ട് പേർക്ക് പ​രിക്കുണ്ട്. ഇവരെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​ക​ത്ത് ആ​രെ​ങ്കി​ലും കു​ടു​ങ്ങി​കി​ട​പ്പു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം വി​പു​ലീ​ക​രി​ക്കു​ന്നു

പു​​തി​​യ ബ്ലോ​​ക്കി​ന്‍റെ കെ​​ട്ടി​​ടനി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു​

ഗാ​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പു​​തി​​യ കാ​​ർ​​ഡി​​യോ​​ള​​ജി ബ്ലോ​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു. നി​​ല​​വി​​ലെ കാ​​ർ​​ഡി​​യോ​​ള​ജി-​കാ​​ർ​​ഡി​​യോ തൊ​​റാ​​സി​​ക്ക് വി​​ഭാ​​ഗ​​ത്തോ​​ട് ചേ​​ർ​​ന്നാ​​ണ് പു​​തി​​യ ബ്ലോ​​ക്കി​​ന്‍റെ നി​​ർ​​മാ​​ണം ന​​ട​​ത്തി​​യി​രി​​ക്കു​​ന്ന​​ത്.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ കാ​​ർ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ചി​​കി​​ത്സാ മി​​ക​​വ് ക​​ണ​​ക്കി​​ലെ​​ടു​​ത്തും നൂ​​ത​​ന ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ‍യാ​ണ് ന​​ബാ​​ഡ് അ​​നു​​വ​​ദി​​ച്ച 36 കോ​​ടി ചെ​​ല​​വ​​ഴി​​ച്ച് പു​​തി​​യ കാ​​ർ​​ഡി​​യോ​​ള​​ജി ബ്ലോ​​ക്ക് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

നാ​​ലു നി​​ല​​ക​​ളു​​ള്ള ബി​​ൽ​​ഡിം​​ഗി​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തീക​​രി​​ച്ചു ക​​ഴി​​ഞ്ഞു. ഇ​​നി നൂ​​ത​​ന ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ളും മ​​റ്റ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം. ഇ​​വി​​ടെ 28 തീ​​വ്ര​​പ​​രി​​ച​​ര​​ണ യൂ​​ണി​​റ്റു​​ക​​ളും മൂ​​ന്ന് ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​വും 200 കി​​ട​​ക്ക​​ക​​ളു​​ള്ള വാ​​ർ​​ഡും ഉ​​ണ്ടാ​​യി​​രി​​ക്കും. വി​ഐ​പി ​മു​​റി​​ക​​ൾ​​ക്ക് പു​​റ​​മേ പേ ​​വാ​​ർ​​ഡു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്താ​​നും ആ​​ലോ​​ച​​ന​​യു​​ണ്ട്.

ഓ​​ക്സി​​ജ​​ൻ, ലാ​​ബ് സം​​വി​​ധാ​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. ബ്ലോ​​ക്കി​​ൽ ഉ​ട​ൻ ചി​​കി​​ത്സ ആ​​രം​​ഭി​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ൽ ത്വ​​രി​​ത ഗ​​തി​​യി​​ലാ​​ണ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.

District News

അ‌ടിസ്ഥാനസൗകര്യങ്ങളില്ലാതെ മെഡി. കോളജ് ബസ് സ്റ്റാ​​ൻ​​ഡ്

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ശോ​​ച്യാ​​വ​​സ്ഥ തു​​ട​​രു​​ന്നു. പ​​ത്ത​​നം​​തി​​ട്ട , ഇ​​ടു​​ക്കി, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ തു​​ട​​ങ്ങി വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ൾ ദി​​വ​​സേ​​ന എ​​ത്തു​​ന്ന ബ​​സ് സ്റ്റാ​​ൻ​​ഡാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ത്. എ​​ന്നാ​​ൽ, സ്റ്റാ​​ൻ​​ഡി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ അ​​ഭാ​​വം യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കു​​ക​​യാ​​ണ്. സ്റ്റാ​​ൻ​​ഡി​​ന്‍റെ കാ​​ല​​പ്പ​​ഴ​​ക്ക​​വും പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.

പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞു കി​​ട​​ന്ന സ്റ്റാ​​ൻ​​ഡ് വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ടു​​ത്ത കാ​​ല​​ത്ത് കോ​​ൺ​​ക്രീ​​റ്റ് ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, സ്റ്റാ​​ൻ​​ഡി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് ബ​​സ് കാ​​ത്തി​​രി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം പ​​രി​​മി​​ത​​മാ​​ണ്. യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളേ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.

സ്റ്റാ​​ൻ​​ഡ് പു​​ന​​ർനി​​ർ​​മി​​ക്കു​​ന്പോ​​ൾ ഷോ​​പ്പിം​​ഗ് കോ​​പ്ല​​ക്സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളേ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നാ​​ണ് ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള രോ​​ഗി​​ക​​ൾ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടു​​ന്നു​​ണ്ട്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് നേ​​രി​​ട്ട് കൂ​​ടു​​ത​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളേ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്.

Latest News

Corehub Up